About School

സ്കൂൾ ചരിത്രം
നമ്മുടെ ഭാവിതലമുറയെ കൂടുതൽ കരുത്തുള്ള വരും കർമനിരതരും ആക്കി മാറ്റുന്നതിന് അറിവിന്റ്റെ ആലയമാക്കി 100 വർഷത്തെ പഴമയുടെ പാരമ്പര്യവും യശസുമായി ജനമനസുകളിലെ പാറേൽ പള്ളിക്കും ഇന്നു കാണുന്ന ഗവ .എൽ .പി .സ്ക്കൂൾ ആയി പരിലസിക്കുമ്പോൾ അഭിമാനപൂർവ്വം ഈ സ്ക്കൂൾ കടന്നുവന്ന പടവുകളിലേക്ക് ഒരു തിരിഞ്ഞുനോട്ടം അനിവാര്യമാണ് . കോട്ടയം ജില്ലയുടെ അതിർത്തിയിൽ നിന്നാരംഭിക്കുന്ന ഇടുക്കി ജില്ലയുടെ തുടക്ക പഞ്ചായത്തായ കരിംകുന്നം എന്ന സ്ഥലനമാതോട് ചേർന്നാണ്‌ നമ്മുടെ സ്കൂളിന്റ്റെ പേര് അറിയപ്പെടുന്നത് . ഈ പ്രദേശത്തു താമസിച്ചിരുന്നവരുടെ വിദ്യാഭ്യാസം കുടിപ്പള്ളികൂടങ്ങല്ളുക്കപ്പുരം അസാധ്യമായിരുന്നു . കാരണം മ്ടുള്ള സ്ക്കൂളിലേക്കുള്ള ദൂരം , ധുർഘടവഴിയിൽ ,സാമ്പത്തികം എന്നിങ്ങനെ പല പ്രതിബന്ധങ്ങളും ഉണ്ടായിരുന്നു .ഈ സാഹചര്യത്തിൽ അന്നത്തെ തിരുവിതാംകൂർ ദിവാനായിരുന്ന ശ്രീ . രാജഗോപാലാച്ചരിക്കു യത്രസമയത്ത് കരിംകുന്നതു വിശ്രമിക്കാൻ ഇടയായി . ഈ അവസരത്തിൽ ആ കാലയളവിൽ കുട്ടിയായിരുന്ന ശ്രീ .ജോസഫ്‌ ചക്കുങ്ങലിന്റെ നേതൃതത്തിൽ കരിംകുന്നം നിവാസികൾ ദിവാനെ മുഖം കാണിക്കുകയും തങ്ങളുടെ ആഗ്രഹവും സാഹചര്യങ്ങളും വിശദീകരിച്ചു കൊടുക്കുകയും അപേക്ഷിക്കുകയും ചെയ്തു .        വിദ്യാഭ്യാസത്തിന്റെ    പ്രസക്തി  എന്തെന്ന്   തിരിച്ചറിവുണ്ടായിരുന്ന   ദിവാൻ    ഈ    നാടിന്റെ   ഒരു  സ്ക്കൂൾ    എന്ന   സ്വപ്നം   യാഥാർഥ്യമാക്കികൊണ്ട്    ഉത്തരവിട്ടു .അങ്ങനെ   1912   ൽ   എം .എം .സ്കൂൾ   സമാരംഭിച്ചു .അതാകട്ടെ    ഇന്നത്തെ   പോലീസ്   സ്റ്റേഷൻ   സ്ഥിതിചെയ്യുന്ന    സ്ഥലത്ത്   ഒരു    ഷെഡിൽ    ആയിരുന്നു .പിന്നീട്   ഗവന്മെന്റ്  ഏറ്റെടുത്തു   നൽകിയ   സ്ഥലത്ത്   നാടിൻറെ   മുഴുവൻ   പിന്തുണയും   പിൻബലവും   ആയി   ആരംഭിച്ച   സ്കൂളാണ്    ഇന്ന്   വളർന്ന്   എല്ലാ    അത്യന്താധുനിക    സൗകര്യങ്ങളോടു  കൂടിയ    കരിംകുന്നം  ഗവ .എൽ .പി .സ്കൂൾ  ആയി   മാറിയത് .